
കണ്ണൂർ: വാരത്ത് പ്രവാസി വ്യവസായിയുടെ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. അറുപത്തഞ്ച് പവനും അരലക്ഷം രൂപയും വിലകൂടിയ വാച്ചുകളും കവർന്നു. വീടിന്‍റെ ജനൽ കമ്പി അറുത്തുമാറ്റി കണ്ണൂരിൽ നടന്ന അഞ്ചാമത്തെ കവർച്ചയാണിത്. ഈ കേസുകളിലൊന്നും ഒരു പ്രതിയെപ്പോലും പിടികൂടാൻ പൊലീസിനായിട്ടില്ല
ജനൽക്കമ്പികൾ അറുത്ത് മാറ്റിയാണ് മോഷ്ടാക്കൾ വീടിനകത്ത് കടന്നത്. ബെഡ്റൂമിന്‍റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്തു. അലമാരകൾ കുത്തി തുറന്ന് അറുപത്തിയഞ്ച് പവനും അരക്കോടി രൂപയും കൊള്ളയടിച്ചു.വിലകൂടിയ വാച്ചുകളും കൈക്കലാക്കി.
വാരം സ്വദേശിയായ പ്രവാസി വ്യവസായി സുനാനന്ദകുമാർ രണ്ട് മാസം മുമ്പാണ് വിദേശത്ത് പോയത്. വീട്ട്മുറ്റം ജോലിക്കാരിയെത്തി ദിവസവും വൃത്തിയാക്കാറുണ്ട്. ഇന്ന് രാവിലെ ജനലിലെ കൊളുത്തുകൾ താഴെ വീണ് കിടന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ ഉടൻ അയൽവാസികളെ വിവരമറിയിച്ചു.
ഡോഗ്സ്വക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. ഒന്നിൽക്കൂടുതൽ പേർ ചേർന്നാണ് മോഷണമെന്നാണ് പൊലീസ് പറയുന്നു. ഇങ്ങനെ കവർച്ച നടന്ന വീടുകളിലൊന്നും സിസിടിവി ക്യാമറകൾ ഇല്ലെന്നതും ശ്രദ്ധേയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam