കതിരൂർ മനോജ് വധക്കേസ്; ഒന്നാം പ്രതി അടക്കം 15 പ്രതികള്‍ക്ക് ജാമ്യം

By Web TeamFirst Published Feb 23, 2021, 11:39 AM IST
Highlights

2014 സെപ്റ്റംബർ ഒന്നിനാണ് കതിരൂർ ആർഎസ്എസ് നേതാവായിരുന്ന മനോജിനെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയിൽ നിന്ന് വലിച്ചിറക്കി വെട്ടി കൊന്നത്. 

കൊച്ചി: കതിരൂർ മനോജ്‌ വധക്കേസില്‍ ഒന്നാം പ്രതി വിക്രമന് അടക്കം 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള കർശന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. 2014 ലാണ് ആര്‍എസ്എസ് നേതാവ് കതിരൂർ മനോജിനെ കൊല്ലപ്പെട്ടത്. 2014 സെപ്റ്റംബർ 11 ന് വിക്രമൻ അറസ്റ്റിലായി. കേസിൽ പി ജയരാജൻ അടക്കമുള്ള പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

2014 സെപ്റ്റംബർ ഒന്നിനാണ് കതിരൂർ ആർഎസ്എസ് നേതാവായിരുന്ന മനോജിനെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയിൽ നിന്ന് വലിച്ചിറക്കി വെട്ടി കൊന്നത്. യുഎപിഎ നിയമത്തിലെ 18, 15 (1) (എ) (1), 16 (എ), 19 വകുപ്പുകള്‍ക്ക് പുറമേ, കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കാന്‍ ശ്രമം, മാരകായുധമുപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചേർത്താണ് സിബിഐ കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ ഇരുപത്തിയഞ്ചാം പ്രതിയായ പി ജയരാജന്‍ കേസിലെ മുഖ്യസൂത്രധാരനാണെന്നാണ് സിബിഐ ആരോപിക്കുന്നത്.

click me!