ഒരു കുഞ്ഞിനെ കൂടി ഇപ്പോൾ നോക്കാൻ പ്രയാസമുണ്ടെന്ന് അമ്മയുടെ മൊഴി; കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Published : Apr 07, 2026, 11:28 AM ISTUpdated : Apr 07, 2026, 11:40 AM IST
infant death murder

Synopsis

ഇവർക്ക് ഒന്നേമുക്കാൽ വയസ്സുള്ള മൂത്ത കുട്ടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോൾ നോക്കാനുള്ള പ്രയാസം കാരണമാണ് കൊലപാതകമെന്ന് മൊഴി. 

തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മ ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തും. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചു. ഇവർക്ക് ഒന്നര വയസ്സുള്ള മൂത്ത കുട്ടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോൾ നോക്കാനുള്ള പ്രയാസം കാരണമാണ് കൊലപാതകമെന്ന് മൊഴി.

21കാരിയായ യുവതി ഇന്നലെയാണ് വീട്ടിൽ വച്ച് പ്രസവിച്ചത്. വയറുവേദന കാരണം ആശുപത്രിയിൽ പോകണമെന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. പിന്നാലെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രസവത്തിനിടെയുണ്ടായ പരിക്കുകളാണോ മരണകാരണം എന്നായിരുന്നു സംശയം.

എന്നാൽ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലപാതക സാധ്യത പരിശോധിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. യുവതി ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ഇവർക്ക് ഒന്നരവയസ്സുള്ള ഒരു കുഞ്ഞുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരി‍ഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി
സ്വകാര്യ കമ്പനികളിൽ നിന്ന് പിഎഫ്, ഇഎസ്ഐ പണം തിരിമറി, ഒരു കോടിയോളം രൂപ തട്ടി, മുൻ അക്കൗണ്ടന്റടക്കം 3 പേർ പിടിയിൽ