പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരി‍ഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി

Published : Apr 06, 2026, 07:33 PM IST
Kerala Police

Synopsis

രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വിൽപ്പനയിൽ ഷാഹുൽ ഹമീദ് സജീവമാകാൻ ശ്രമിച്ചത്.

മലപ്പുറം: രണ്ടുവർഷം മുൻപ് ലഹരി കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയിൽ സജീവമാകാൻ ശ്രമം. ഒടുവിൽ എംഡിഎംഎയുമായി പോലീസ് പിടിയിൽ. മലപ്പുറം ചങ്ങരംകുളത്താണ് നാട്ടുകാർ ചേർന്ന് ലഹരി വില്പനക്കാരനെ പോലീസിലേൽപ്പിച്ചത്. ചങ്ങരംകുളം നടുവട്ടത്തെ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാൾ ചുറ്റി തിരിയുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിൽ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. 

പട്ടാമ്പി സ്വദേശി ഷാഹുൽഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വിൽപ്പനയിൽ ഷാഹുൽ ഹമീദ് സജീവമാകാൻ ശ്രമിച്ചത്. ഷാഹുൽ ഹമീദിൻ്റെ ഇടപാടുകാരെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചങ്ങരംകുളം പോലീസും, ഡാൻസാഫ് സംഘം ചേർന്നാണ് ലഹരി സംഘത്തിന് വലയൊരുക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ കമ്പനികളിൽ നിന്ന് പിഎഫ്, ഇഎസ്ഐ പണം തിരിമറി, ഒരു കോടിയോളം രൂപ തട്ടി, മുൻ അക്കൗണ്ടന്റടക്കം 3 പേർ പിടിയിൽ
ബീഹാറിൽ നിന്ന് പിസ്റ്റളുകൾ വാങ്ങി, ഭാര്യയെ നടുറോഡിലിട്ട് കൊല്ലാൻ ഷൂട്ടിംഗ് അക്കാദമിയിൽ പരിശീലനം, കുറ്റപത്രവുമായി പൊലീസ്