ബെംഗളൂരുവിൽ മൂന്നുപേരെ കൊന്ന് യുവാവ് ജീവനൊടുക്കി. അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും ആണ് കൊലപ്പെടുത്തിയത്. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷന്റെ പരിധിയിലെ കൊട്ടിഗെപാളയത്താണ് ദാരുണസംഭവം. 

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 34കാരനായ പ്രശാന്ത് ആണ് അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാമാക്ഷിപാളയ പൊലീസ് സ്റ്റേഷന്റെ പരിധിയിലെ കൊട്ടിഗെപാളയത്താണ് സംഭവം. പിതാവ് ചിക്കണ്ണ രാവിലെ ആറുമണിക്ക് ജോലിക്ക് പോയതിനുശേഷം വാക്കത്തി ഉപയോഗിച്ചാണ് പ്രശാന്ത് മൂവരെയും ആക്രമിച്ചത്. തുടർന്ന് ഇയാൾ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറായിരുന്ന പ്രശാന്ത് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൊല്ലപ്പെട്ട നഞ്ചമ്മ ഗാർമെൻ്റ് ഫാക്ടറിയിലെ ജീവനക്കാരിയും നഞ്ചമ്മ സ്വീപ്പർ ജോലിക്കാരിയുമായിരുന്നു. അവിവാഹിതനായ സതീഷ് പ്ലംബ്ബറായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)