വീടിന് മുന്നിലിരുന്ന മധ്യവയസ്കനെ ലാത്തികൊണ്ടു തലക്കടിച്ചു; പൊലീസിനെതിരെ പരാതി

By Web TeamFirst Published Jul 30, 2020, 7:14 AM IST
Highlights

തലക്ക് മുറിവേറ്റ പുറങ്കര സ്വദേശി നൗഷാദ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.

കോഴിക്കോട്: കോഴിക്കോട് വടകരയിലെ കണ്ടൈന്‍മെന്‍റ് സോണില്‍ പരിശോധിക്കാനിറങ്ങിയ പൊലീസ്  വീടിന് മുന്നില്‍ വച്ച് അമ്പതുവയസുകാരനെ ലാത്തികൊണ്ടു തലക്കടിച്ചതായി പരാതി. തലക്ക് മുറിവേറ്റ പുറങ്കര സ്വദേശി നൗഷാദ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്. അതെസമയം ആരെയും മര്‍ദ്ദിച്ചിട്ടിലെന്നാണ് വടകര പോലീസിന്‍റെ വിശദീകരണം.

വടകര പുറങ്കര അവറാങ്കത്ത് നൗഷാദിനെ വീടിൻറെ  മുമ്പിൽ വെച്ച് പോലീസ് ലാത്തി കൊണ്ട് തലക്ക് അടിച്ചുവെന്നാണ് ആരോപണം. കണ്ടൈന്‍മെന്‍റ് സോണില്‍ പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് നൗഷാദ് പറയുന്നു. അതെസമയം ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. 

കണ്ടൈന്‍മെന്‍റ് സോണായിട്ടും നൗഷാദിന്‍റെ വീടിന് സമീപത്ത് ആളുകള്‍ കൂടന്നത് പതിവാണ്. ഇത് പരിശോധിക്കാന്‍ ത്തിയപ്പോള്‍ ഓടി വീണതാകാംതലക്ക് മുറിവുണ്ടാകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും വടകര പോലീസ് വിശദീകരിച്ചു

അതെസമയം സംഭവത്തിന് കാരണക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് മുഖ്യമന്ത്രിയെയും മനുഷ്യാവകാശ കമ്മീഷനെയും സമിപിക്കാനൊരുങ്ങുകയാണ്.

click me!