
തൃശൂർ : ഓൺലൈനിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയെ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സംഘം ജാർഖണ്ഡിൽ നിന്നും അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി അജിത് കുമാർ മണ്ഡലാണ് അറസ്റ്റിലായത്. 2021 ഒക്ടോബർ എട്ടിന് ഇരിങ്ങാലക്കുട സ്വദേശിയുടെ 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.