സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്കെത്തി, തുടർന്ന് കൊലപാതകം; കൊല്ലത്ത് 58കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Published : Oct 20, 2025, 12:07 PM IST
kadakkal murder

Synopsis

കൊല്ലം കടയ്ക്കൽ ആനപ്പാറയിൽ 58 കാരനെ തലയ്ക്ക് അടിച്ച് കൊലപെടുത്തി. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്.

കൊല്ലം: കൊല്ലം കടയ്ക്കൽ ആനപ്പാറയിൽ 58 കാരനെ തലയ്ക്ക് അടിച്ച് കൊലപെടുത്തി. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. ശശിയുടെ സുഹൃത്തായ രാജുവാണ് പ്രതി. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിൽ ഉണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് കടന്നു. ശശിയെ രാജു തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ശശിയെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. പ്രതി രാജു ഒളിവിലാണ്. ഇയാൾക്കായി കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്