
കൊല്ലം: കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്നെന്ന് പൊലീസ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ കൊന്നതെന്നും പൊലീസ് പറയുന്നത്. കടയ്ക്കലിൽ കോട്ടപ്പുറം മേടയിൽ ലതാമന്ദിരത്തിൽ ഇരുപത്തി ഏഴുവയസുളള ജിൻസിയെയാണ് ഭർത്താവായ ദീപു വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.
പുതുവത്സര ദിനത്തിൽ രാവിലെ ദീപു ജിൻസിയുടെ മാതാവ് ലതയെ ഫോൺ ചെയ്തു ജിൻസി വീട്ടിൽ ഉണ്ടോ എന്ന് തിരക്കിയിരുന്നു. ഇല്ലെന്നു ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നു ലത ദീപുവിനോട് പറഞ്ഞു. ഉച്ചയോട് കൂടി ദീപു അഞ്ചു വയസുകാരി മകളുമൊത്ത് ബൈക്കിൽ ജീൻസിയുടെ വീട്ടിലെത്തി. ജിൻസിയോട് ഫോൺ ആവശ്യപ്പെട്ടു എന്നാൽ ജിൻസി തന്റെ ഫോൺ നൽകാൻ തയ്യാറായില്ല.
തുടർന്ന് ഫോൺ വിളികളെ ചൊല്ലിതർക്കം നടക്കുകയും ഫോണിനായി പിടിവലികൂടുകയും ചെയ്തു. എന്നാൽ ജിൻസി തന്റെ ഫോൺ ദീപുവിന് നൽകിയില്ല തുടർന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക് പോയി മകളെ വീട്ടിൽ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങിയെത്തി വീടിന് പുറത്ത് നിന്നിരുന്ന ജിൻസിയെ തലയിൽ വെട്ടിവീഴ്ത്തുകയായിരുന്നു.
ഇത് കണ്ടു തടസം പിടിക്കാൻ ഓടിയെത്തിയ ഏഴു വയസ് കാരൻ മകനെ ഇയാള്‍ തൂക്കി എടുത്തെറിഞ്ഞു.ദീപു ജിൻസിയെ ഇരുപത്തിയഞ്ചോളം വെട്ടുകളാണ് ദേഹം ആസകലം വെട്ടിയത്. പ്രദേശത്ത് ജനവാസം കുറവാണ് ഇവരുടെ മകൻ നീരജ് സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റർ അകലയുളള കടയിലെത്തി വിവരം പറഞ്ഞു ആൾക്കാർ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടു പോയിരുന്നു രക്തത്തിൽ കുളിച്ച് കിടക്കുന്ന ജിൻസിയെ കടയ്ക്കൽ താലുകാശുപത്രിയിലെത്തിച്ചപ്പഴേക്കും മരണം സംഭവിച്ചിരുന്നു.
തുടർന്ന് ആറു മണിയോടെ ദീപു സ്റ്റേഷനിൽ എത്തി കീഴടങ്ങി. രണ്ടാഴ്ച്ച മുൻപ് ദീപു കയറുകൊണ്ട് കഴുത്തുമുറുക്കി ജിൻസിയെ കൊലപെടുത്താൻ ശ്രമിച്ചതായി കാട്ടി ജിൻസി കടയ്ക്കൽ പോലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും വിളിച്ചു പോലീസ് സംസാരിച്ചിരുന്നു. തന്നെ ഇനി ഉപദ്രവിക്കാതിരുന്നാൽ മതി കേസെടുക്കേണ്ടെന്ന് ജിൻസി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു.
പ്രതി ദീപുവിനെ ക്യത്യസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു പ്രതിയെ കോടതിയിൽ ഹാജരാക്കിയ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam