വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു, ഒരാളുടെ നില ​ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയിൽ

Published : May 03, 2025, 10:31 PM ISTUpdated : May 03, 2025, 10:40 PM IST
വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു, ഒരാളുടെ നില ​ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയിൽ

Synopsis

മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. 

കോഴിക്കോട്: കോഴിക്കോട് വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യം കൊണ്ടാണ് കുത്തിയതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ആള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. പരിക്കേറ്റ ശശിയുടെ നില ഗുരുതരമാണ്. വൈകുന്നേരം 7.30 ഓടെയാണ് സംഭവം. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം