
ചെന്നൈ: തമിഴ് നാട്ടിലെ കമ്പത്ത് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കമ്പം സ്വദേശി മുത്തുകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പെലീസ് കസ്റ്റഡിയിലെടുത്തു. തേനി ജില്ലയിലെ കമ്പം സ്വദേശിയും ലോറി ഡ്രൈവറുമായി മുത്തുകുമാറിനെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പം പട്ടണത്തിനു പുറത്തുള്ള വർക്ക് ഷോപ്പിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ സമീപത്ത് താമസിക്കുന്നവരാണ് മുത്തുകുമാറിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ ഉത്തമപാളയം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് നായയും ഫൊറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവം സംബന്ധിച്ച് ഉത്തപാളയം പോലീസ് അന്വേഷണം ആരംഭിച്ചു.കമ്പത്തുള്ള കമ്പംമെട്ട് കോളനിയിൽ താമസിക്കുന്ന സദ്ദാം ഹുസൈനും മുത്തു കുമാറും സുഹൃത്തുക്കളാണെന്ന് കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപ സദ്ദാം ഹുസൈൻ വാങ്ങിയിരുന്നു. ഏറെ നാൾ കഴിഞ്ഞിട്ടും തിരികെ നൽകയില്ല. പണെ തിരികെ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നില നിന്നിരുന്നു. സദ്ദാം ഹുസൈനെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്.
ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, ഡ്രൈവര്‍ താഴെ വീണു, എറണാകുളത്ത് ബസ് നിയന്ത്രണം വിട്ട് അപകടം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam