എറണാകുളം പത്തടിപ്പാലത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കൊച്ചി:എറണാകുളം പത്തടിപ്പാലത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. വൈകിട്ട് ആറരയോട് കൂടിയാണ് അപകടമുണ്ടായത്. ആലുവയിൽ നിന്നും തോപ്പുംപടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ ബൈക്ക് യാത്രികൻ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെ ഡ്രൈവര്‍ സീറ്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞു.

ഇതോടെ നിയന്ത്രണം വിട്ട് ബസ് ഡിവൈഡറിലൂടെ കയറി എതിര്‍ദിശയിലേക്ക് പോയി. ഇതിനിടയിൽ ഡ്രൈവര്‍ നിയന്ത്രണം ഏറ്റെടുത്താണ് വലിയ അപകടമൊഴിവാക്കിയതെന്നും യാത്രക്കാര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ബസിൽ 20ലധികം യാത്രക്കാരാണുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ സീറ്റിൽ നിന്ന് ബസിനുള്ളിലേക്ക് വീണതല്ലാതെ മറ്റു പരിക്കുകളൊന്നുമില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

നിയന്ത്രണം വിട്ട ബസ് ഡിവൈഡർ മറികടന്ന് എതിർ ദിശയിലേക്ക് കടന്നശേൽം പരസ്യ ബോർഡിലും മരത്തിലുമിടിച്ചു നിൽക്കുകയായിരുന്നു. ഇതേ സമയം പുറകിലെത്തിയ കാർ ബസിലിടിച്ചുകയറി. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്കനുഭവപ്പെട്ടു.

പുലർച്ചെ മൂന്നിന് അർദ്ധനഗ്നരായി രണ്ടു പേർ നടന്നു നീങ്ങുന്നു; പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 33 പേർ ചികിത്സ തേടി

Asianet News Live | Sandeep Varier | Palakkad By Poll | By-Election 2024 | ഏഷ്യാനെറ്റ് ന്യൂസ് | LIVE