കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 63-കാരനായ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

Published : Jun 02, 2019, 01:23 AM IST
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 63-കാരനായ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

Synopsis

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 63-കാരനായ മദ്രസാ അധ്യാപകൻ കോട്ടയത്ത് അറസ്റ്റിൽ

ആലുവ: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 63-കാരനായ മദ്രസാ അധ്യാപകൻ കോട്ടയത്ത് അറസ്റ്റിൽ. മഹല്ല് കമ്മിറ്റിയുടെ പരാതിയിലാണ് ആലുവ സ്വദേശി വിഎൻ യുസഫിനെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപ് വൈക്കത്തെത്തിയ യുസഫ് കഴിഞ്ഞ ആറു മാസമായി കുട്ടികളെ ലൈംഗികമായി പിഡിപ്പിക്കുകയാണെന്നാണ് മഹല്ല് കമ്മിറ്റിയുടെ പരാതി. 

ഒരു പെൺകുട്ടിയുടെ രക്ഷിതാക്കളാണ് മഹല്ല് കമ്മിറ്റിയെ സമീപിച്ചത്. ഉടൻ ഇയാളെ മദ്രസയിൽ നിന്നും പുറത്താക്കി. തുടർന്ന് നിരവധി കുട്ടികളുടെ രക്ഷിതാക്കൾ പരാതി ഉന്നയിച്ചതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. നേരത്തെ ജോലി ചെയ്തിരുന്ന മദ്രസകളിലും ഇയാൾക്കെതിരെ സമാനപരാതികളുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

മദ്രസകളിൽ നിന്നും പുറത്താക്കിയാൽ പള്ളികളിൽ അഭയം തേടും. കൊടുങ്ങല്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോക്സോ പ്രകാരം കേസ് എടുത്തു. 63 കാരനായ യുസഫ് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ