മുട്ടിൽ മരംമുറി:അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും, കുറ്റപത്രം

Published : Aug 31, 2026, 08:35 AM IST
muttil tree felling

Synopsis

ഒന്നാംപ്രതി റോജി അഗസ്റ്റിൻ നേരിട്ടും രണ്ടാംപ്രതി ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകുന്നത്

ചോറ്റാനിക്കര:മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും. കേസിന്റെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനാണ് പ്രതികൾ കോടതിയിൽ എത്തുന്നത്. ഒന്നാംപ്രതി റോജി അഗസ്റ്റിൻ നേരിട്ടും രണ്ടാംപ്രതി ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകുന്നത്. പ്രതികളുടെ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടി. വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പോലീസിന്‍റെ കേസ്. കമ്പനി ഉടമ അലിയാർ നൽകിയ പരാതിയിലാണ് 2021 ൽ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവല്ലയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു
വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ വെടിവയ്പ്, മേഘാലയയിൽ 4 ആയുധധാരികളെ വധിച്ച് പൊലീസ്