ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Published : Aug 24, 2026, 08:34 PM IST
MDMA arrest Wayanad

Synopsis

സ്ഥിരം ലഹരിവില്‍പ്പനക്കാരനായ ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു.

കല്‍പ്പറ്റ: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തില്‍ അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ വേണുഗോപാല്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. സ്ഥിരം ലഹരിവില്‍പ്പനക്കാരനായ ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇത്തരത്തില്‍ സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടവിനാണ് ഉത്തരവ്.കല്‍പ്പറ്റ സ്റ്റേഷനില്‍ വേണുഗോപാലിനെതിരെ നാല് ലഹരിക്കേസുകളും പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ അടക്കമുള്ള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ് പോലീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബസ് സ്റ്റാന്റിലെ ശുചിമുറിക്ക് പിറകിലിരുന്ന് കവര്‍ച്ച ആസൂത്രണം,കൈയ്യോടെ പിടികൂടി പോലീസ്
ഒരാഴ്ചയ്ക്കുള്ളിൽ അടിച്ചുമാറ്റിയത് സ്കൂട്ടറും ബുള്ളറ്റും, ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് പിടിയിൽ