
പൊന്നാനി: മലപ്പുറം ജില്ലയിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. പിന്നിൽ സിപിഎമ്മെന്നാണ് ആരോപണം. സീറ്റുവിഭജനത്തിലെ തർക്കമാണ് കാരണം. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. പഞ്ചായത്തിൽ സിപിഎം-സിപിഐ സീറ്റു വിഭജന ചർച്ച അലസി പിരിഞ്ഞിരുന്നു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ വീണ് പരിക്കേറ്റതെന്നാണ് സിപിഎം വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam