
മൂവാറ്റുപുഴ: സ്‌കൂളില്‍ (School) പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ (Student) സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ (Molestation) ശ്രമിച്ച യുവാവ് പിടിയില്‍Arrested). വാരിക്കാട്ട് പുതുശേരിക്കല്‍ ഷാനി(Shani-26) എന്ന യുവാവിനെയാണ് മൂവാറ്റുപുഴ പൊലീസ് (Muvattupuzha Police) പിടികൂടിയത്. നഗരത്തിലെ മീന്‍ സ്റ്റാള്‍ ഉടമയായ പ്രതി രാവിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. സമീപത്തെ സിസിടിവി (CCTV) ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പൊലീസ് പുറത്തുവിടുകയും ചെയ്തു. മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ സി കെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ എസ്‌ഐ ആര്‍ അനില്‍കുമാര്‍, എഎസ്‌ഐ അലി സിഎസ്, സിപിഒ ദിലീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Rape case accused : പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ പ്രതിയുടെ ജാമ്യം റദ്ദാക്കി
Cannabis : ആളില്ലാ കെട്ടിടത്തിൽ കണ്ടത് 40 കിലോ കഞ്ചാവ്, കൊച്ചിയിൽ ശക്തമായ പൊലീസ് പരിശോധന