പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ പ്രതിയുടെ ജാമ്യം നിലമ്പൂർ കോടതി റദ്ദാക്കി

നിലമ്പൂർ: പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ (Pocso case) പ്രതിയുടെ ജാമ്യം നിലമ്പൂർ (Nilambur) കോടതി റദ്ദാക്കി. നിലമ്പൂർ ചന്തക്കുന് മൂത്തേടത്ത് മുഹമ്മദ് ഹാറൂണിനെയാണ് ജാമ്യം റദ്ദാക്കി കോടതി ജയിലിലേക്ക് വിട്ടത്.

11കാരിയെ പീഡിപ്പിച്ചതിന് പ്രതിയ്ക്കെതിരെ പൊലീസ് കേസുണ്ട്. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം പോക്സൊ കേസിൽ പ്രതി മഞ്ചേരി കോടതിയിൽ ഹാജരായപ്പോൾ വധശ്രമത്തിന് കേസെടുത്ത വിവരം ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു.

Doctor arrested for bribery : തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ

തൃശ്ശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ(Doctor arrested for bribery). അസ്ഥിരോഗ വിഭാഗം മേധാവി ഡോ. കെ ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്. തൃശ്ശൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ പരാതിയെത്തുടന്നാണ് വിജിലൻസിന്റെ നടപടി. 

ഇയാളുടെ അച്ഛന്റെ കാൽമുട്ട് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും പണം നൽകാത്തതിനാൽ ഡിസ്ചാർജ് നൽകിയില്ല. തുടച്ചയായി ആവശ്യപ്പെട്ടിട്ടും ഡിസ്ചാർജ് അനുവദിച്ചില്ല. ഇതിനെത്തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിയ്യൂരിലെ വീട്ടിലെത്തി പണം നൽകാനായിരുന്നു ഡോക്ടറുടെ നിർദേശം. 

ഇത് പ്രകാരം പണം കൈമാറുമ്പോഴാണ് വിജിലൻസ് ഡോ. ബാലഗോപാലിനെ കയ്യോടെ പിടികൂടിയത്.വിജിലൻസ് ഡിവൈഎസ്പി പിഎസ് സുരേഷിന്റെ നേതൃത്ത്വത്തിലായിരുന്നു അറസ്റ്റ്. ഡോ. ബാലഗോപാലിനെതിരെ നേരത്തെയും നിരവധഘി പരാതികൾ ഉള്ളതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.