പുലർച്ചെ വീട്ടിലേക്ക് അതിക്രമിച്ച് കയറി, വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു; പ്രതി പിടിയിൽ

Published : May 19, 2023, 02:28 PM IST
പുലർച്ചെ വീട്ടിലേക്ക് അതിക്രമിച്ച് കയറി, വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു; പ്രതി പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി വീട്ടിലേക്ക് ഓടിക്കയറിയ പ്രതി വീട്ടമയെ ആക്രമിച്ച് കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

മാനന്തവാടി: വയനാട്ടിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  അടൂര്‍ പന്നിവിള ലിനുഭവനില്‍ റോഷന്‍ എന്ന ലിജുവിനെ ആണ് തിരുനെല്ലി പൊലീസ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം പൊക്കിയത്. കഴിഞ്ഞ ദിവസം  തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ  വീട്ടിലായിരുന്നു മോഷണം നടന്നത്.

പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി വീട്ടിലേക്ക് ഓടിക്കയറിയ പ്രതി വീട്ടമയെ ആക്രമിച്ച് കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ  വീട്ടമ്മയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പവന്‍ സ്വര്‍ണ്ണമാലയാണ് പ്രതി കവർന്നത്. കവര്‍ച്ച ചെയ്തത്. തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടന്ന് ജില്ലയിൽ നടത്തിയ വ്യാപകായ പരിശോധനക്ക് പിന്നാലെയാണ് പ്രതിയെ പിടികൂടാനായത്.  

Read More : ബർഗർ ലോഞ്ചിന്‍റെ മറവിൽ നിക്ഷേപ തട്ടിപ്പ്; കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

Read More : കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ; പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ