വീട്ടില്‍ കയറി വലിച്ചിഴച്ചു, പട്ടികകൊണ്ട് മര്‍ദ്ദനം; ഭാര്യാപിതാവിനെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Published : Jan 21, 2023, 10:53 AM IST
വീട്ടില്‍ കയറി വലിച്ചിഴച്ചു, പട്ടികകൊണ്ട് മര്‍ദ്ദനം; ഭാര്യാപിതാവിനെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Synopsis

ഭാര്യ ഇയാൾക്കെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട്: ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത്ത് ഹൗസിൽ  കെ. അജിത് കുമാറിനെയാണ് (41) പിടികൂടിയത്. ഭാര്യ ഇയാൾക്കെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം 13 ന് ആണ് ആക്രമണം നടന്നത്. ഭാര്യ പരാതി നല്‍കിയതോടെ പ്രകോപിതനായ പ്രതി കഴിഞ്ഞ പതിമൂന്നാം തീയതി സന്ധ്യയ്ക്ക് വീട്ടിൽ കയറി തന്നെ വലിച്ചിഴച്ച് മർദ്ദിച്ചെന്നാണ് ഭാര്യാ പിതാവിന്റെ പരാതി.  അജിത്ത് കുമാര്‍ തന്‍റെ നാഭിയ്ക്ക് തൊഴിച്ചതായും പട്ടിക കൊണ്ട് അടിച്ചതായും  പരാതിയില്‍ പറയുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  ബേപ്പൂർ ഇൻസ്പക്ടർ വി. സിജിത്ത് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  എസ് ഐ ശുഹൈബ്, സിവിൽ പൊലീസ് ഓഫീസർമാരായ നിതിൻരാജ്, ജിതേഷ്, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ അജിത്ത് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read More : കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ