
വിതുര: കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് തിരുവനന്തപുരം വിതുര പൊലീസ് പിടികൂടിയത്. 12 വയസ്സുള്ള പെണ്‍കുട്ടിയുടെ അച്ഛനായ പ്രതി അയല്‍വാസിയായ സ്ത്രീയുടെ മകളെയാണ് പീഡിപ്പിച്ചത്. വീട്ടിലിലാരും ഇല്ലാതിരുന്ന സമയം പ്രതി കാമുകിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
ഗര്‍ഭിണിയായ പെണ്‍കുട്ടി, പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് വിവരം മറച്ചു വെച്ചു. തുടര്‍ന്ന് ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിക്കുകയും നാട്ടുകാര്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹോസ്പിറ്റര്‍ അധികൃതരാണ് പൊലീസിനെ വിവരമറയിച്ചത്. എന്നാല്‍, പ്രതി ഒളിവില്‍ പോയി. മെഡിക്കല്‍ കോളേജ് ഭാഗത്തെ ഒരു ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam