
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കന്നുകാലികളെ ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിൽ. പോരേടം സ്വദേശി മണിയെ ആണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പോരേടത്തെ കന്നുകാലി ഫാമിലേക്ക് ചാടിക്കടന്ന മണി തൊഴുത്തിൽ കെട്ടിയ കന്നുകാലികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
കന്നുകാലികളുടെ ബഹളം കേട്ട് ജീവനക്കാരെത്തിയപ്പോഴേക്കും പ്രതി മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഫാം ഉടമ പരാതിയുമായെത്തിയതിനെ തുടര്‍ന്ന് ചടയമംഗലം പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടര്‍ന്നാണ് പ്രതിയെക്കുറിച്ചു സൂചന കിട്ടിയത്. മണിയാണ് പശുക്കളെ ഉപദ്രവിച്ചതെന്ന് മനസിലാക്കിയ പൊലീസ് പോരേടം ജംഗ്ഷനിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ കന്നുകാലികളെ ലൈംഗികമായി അതിക്രമിച്ചതായി പ്രതി സമ്മതിച്ചു. സമാന സ്വഭാവമുള്ള മറ്റ് കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. കോടതിയിൽ ഹാജരാക്കിയ മണിയെ റിമാൻഡ് ചെയ്തു.
Read More : ഡ്രൈവര്‍ ഉറങ്ങി; മേപ്പാടിയില്‍ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam