
മുംബൈ: സ്വകാര്യ നിമിഷത്തിലെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലക്കാരനായ 39കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയവഴി ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും, ഇത് ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ഇയാള്‍ 18 വയസുകാരനായ മകനുള്ള സ്ത്രീയെ ഭീഷണിപ്പെടുത്തിയത്.
വിവാഹ വാഗ്ദാനം നിരസിച്ചതോടെയാണ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി തുടങ്ങിയത്. സഹോദരന്‍റെ കുടുംബത്തോടൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. അമിത മദ്യപാനിയായ ഭര്‍ത്താവുമായി 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതി പിരിഞ്ഞിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് പ്രതിയായ അകന്ന ബന്ധത്തിലുള്ളയാളെ യുവതി പരിചയപ്പെടുന്നത്. ഇസ്ലാംപൂരില്‍ നടന്ന ഒരു ബന്ധുവിന്‍റെ വിവാഹത്തിനിടെയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും പിന്നീട് പ്രണയബന്ധത്തിലാവുകയുമായിരുന്നു.
ഇവര്‍ പിന്നീട് പലപ്രവാശ്യം ഇവര്‍ തമ്മില്‍ കാണാറുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയോട് പ്രതി വിവാഹ വാഗ്ദാനം നടത്തി വരികയായിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഇരുവരും വിവാഹിതരും കുട്ടികളുമുള്ളതിനാല്‍ ഇനിയൊരു വിവാഹം കഴിച്ചാല്‍ സമൂഹത്തില്‍ നിന്നും പരിഹാസം നേരിടേണ്ടി വരുമെന്ന് യുവതി ഭയപ്പെട്ടിരുന്നു.
എന്നാല്‍ വീണ്ടും വിവാഹ വാഗ്ദാനവുമായി പ്രതി യുവതിക്ക് പിന്നാലെ കൂടി. ഇതോടെ ഇയാളെ യുവതി ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പല ഫോണ്‍ നമ്പറുകളില്‍ നിന്നും പ്രതി യുവതിയെ വിളിച്ചു ശല്യപ്പെടുത്തി.
തുടര്‍ന്ന് യുവതിയെ കാണെണമെന്നും സംസാരിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. ഇതിനായി ഹോട്ടല്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
താന്‍ ബന്ധത്തില്‍ നിന്നും പിന്മാറണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് പ്രതി യുവതിയോട് പറഞ്ഞു. അല്ലാത്തപക്ഷം ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ യുവതി പോലീസില്‍ പരാതി പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam