
ആഗ്ര : പൊലീസ് സ്റ്റേഷനില്‍ വച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്എച്ച്ഒയ്ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ കാസാഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് യൂണിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍ ചുമലുകളില്‍ മസാജ് ചെയ്ത് നല്‍കുന്നതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വരുന്നത്. ഡ്യൂട്ടി സമയത്തായിരുന്നു ജൂനിയര്‍ ഉദ്യോഗസ്ഥയെ ഉപയോഗിച്ചുള്ള ചുമല്‍ മസാജ്.
സംഭവത്തില്‍ എസ്എച്ച്ഒ മുനീത സിംഗിനെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിസിടിവി ഫൂട്ടേജ് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പുറത്ത് വന്ന വീഡിയോ പഴയതാണ് എന്നതാണ് പ്രാഥമിക വിലയിരുത്തല്‍. ചൂട് കാലത്ത് ധരിക്കുന്ന രീതിയിലുള്ളതാണ് സ്റ്റേഷനിലെ ജീവനക്കാരുടെ വസ്ത്ര ധാരണം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എശ്പി സൌരഭ് ദീക്ഷിത് വിശദമാക്കി. 13 സെക്കന്‍റ് ദൈര്‍ഘ്യമാണ് പുറത്ത് വന്ന വീഡിയോയ്ക്കുള്ളത്.
രാത്രികളിൽ ഡോർബെൽ അടിച്ച ശേഷം അപ്രത്യക്ഷയാവുന്ന സ്ത്രീ, ഒടുവിൽ കാരണം കണ്ടെത്തി പൊലീസ്
എസ് എച്ച് ഒ കസേരയില്‍ ഇരിക്കുന്നതും പൊലീസ് കോണ്‍സ്റ്റബിള്‍ സീറ്റിന് പിന്നില്‍ നിന്ന് ചുമലില്‍ മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സ്റ്റേഷനിലുള്ള മറ്റ് രണ്ട് വനിതാ പൊലീസുകാരെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം താക്കൂര്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ വച്ച് സ്റ്റേഷനിലെത്തിയ ആളെ ഉപയോഗിച്ച് എസ്ഐ കാല് തിരുമ്മിച്ചത് വലിയ വിവാദമായിരുന്നു.
ദില്ലി ആരോഗ്യമന്ത്രിയുടെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്; ജയില്‍ സൂപ്രണ്ടും ദൃശ്യങ്ങളിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam