
ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് വീട്ടിൽ കയറി വന്ന് ബലമായി മുറിച്ചുമാറ്റിയ കേസിൽ പ്രതി പിടിയിൽ. പീരുമേട് കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഇന്നലെയാണ് ഇയാൾ അയൽവാസിയായ പെൺകുട്ടിയുടെ മുടി മുറിച്ചത്. പകൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സുനിൽ പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യർത്ഥന നടത്തിയത്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 19 കാരിയുടെ മുടി മുറിച്ച് 23കാരന്‍റെ പ്രതികാരം
യുവാവിനെതിരെ പെൺകുട്ടി കത്രിക എടുത്തുകാണിച്ച് പ്രതികരിച്ചു. ഈ കത്രിക പിടിച്ചു വാങ്ങിയാണ് സുനിൽ മുടി മുറിച്ചു മാറ്റിയത്. ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയെ തള്ളിമറിച്ചിട്ട ശേഷം രക്ഷപെട്ടു. മുമ്പും പലതവണ ഇയാൾ പ്രണയാഭ്യർത്ഥനയുമായി തന്നെ ശല്യപ്പെടുത്തിയിരുന്നതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam