താല്‍പര്യമില്ലെന്ന് വിശദമാക്കിയിട്ടും യുവാവ് വീണ്ടും ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ഭയന്നു. യുവാവ് അടുത്തേക്ക് വന്നതോടെ പെണ്‍കുട്ടി പ്രതിരോധത്തിനായി കത്രിക എടുക്കയായിരുന്നു. ഈ കത്രിക പിടിച്ചുവാങ്ങിയാണ് യുവാവ് ബലമായി പെണ്‍കുട്ടിയുടെ മുടിമുറിക്കുകയായിരുന്നു. 

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് യുവാവ്. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. പത്തൊമ്പതുകാരിയുടെ മുടിയാണ് 23കാരനായ യുവാവ് ബലമായി മുറിച്ചത്. എസ്റ്റേറ്റിലെ ലയത്തില്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് യുവാവ് എത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് വിശദമാക്കിയിട്ടും യുവാവ് വീണ്ടും ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ഭയന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

'വേറെവര്‍ യു ഗോ, അയാം ദേര്‍', പ്രണയം പറയാന്‍ കൈവിലങ്ങുമായി കാത്തുനിന്ന നായകന്മാര്‍

യുവാവ് അടുത്തേക്ക് വന്നതോടെ പെണ്‍കുട്ടി പ്രതിരോധത്തിനായി കത്രിക എടുക്കയായിരുന്നു. ഈ കത്രിക പിടിച്ചുവാങ്ങിയാണ് യുവാവ് ബലമായി പെണ്‍കുട്ടിയുടെ മുടിമുറിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

'പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത നടപടി', ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംഭവത്തില്‍ എസ്റ്റേറ്റിലെ തന്നെ താമസക്കാരനായ സുനിലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍പ് പലതവണ യുവാവ് ഈ ആവശ്യവുമായി വന്നിട്ടുണ്ടെന്നും അന്നൊക്കെ താല്‍പര്യമില്ലെന്ന് വിശദമാക്കിയിരുന്നുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. 

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; യുവാവും സുഹൃത്തും അറസ്റ്റിൽ

പ്രണയം മധുരിക്കാത്ത കേരളം; നാല് വര്‍ഷത്തിനിടെ 'പ്രേമിച്ച്' മരിച്ചത് 350 സ്ത്രീകള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona