തലസ്ഥാനത്ത് 45കാരൻ കഴുത്തറുത്ത നിലയിൽ, സമീപത്ത് മരം മുറിക്കുന്ന കട്ടർ; ആത്മഹത്യയെന്ന് സംശയം

By Web TeamFirst Published Aug 20, 2022, 9:10 AM IST
Highlights

മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാധമിക നിഗമനത്തിലാണ് പൊലീസ്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ നാൽപ്പത്തിയഞ്ചു വയസുകാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പഴയ ഉച്ചക്കടയ്ക്ക് സമീപം ചൂരക്കാട് സ്വദേശി ജോൺ (45) ആണ് മരിച്ചത്. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പൊഴിയൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

നാടിനെ ഞെട്ടിച്ച് മൃതദേഹം, ജനലിൽ തുടലിട്ട് തൂക്കി മരിച്ചനിലയിൽ 23 കാരൻ; ശരീരമാകെ പൊള്ളൽ, കൊലപാതകമെന്ന് സംശയം

വനംവകുപ്പുദ്യോഗസ്ഥന് സിപിഐ നേതാവിന്‍റെ ഭീഷണി

ഇടുക്കി : ചിയപ്പാറയില്‍ വനാതിർത്തിയിൽ ദേശീയ പാതക്കരികില്‍ കരിക്ക് വിറ്റയാളെ പിടികൂടിയ വനംവകുപ്പുദ്യോഗസ്ഥന് സിപിഐ നേതാവിന്‍റെ ഭീഷണി. ദേവികുളം ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഐ അടിമാലി മണ്ഡലം കമ്മിറ്റി അംഗവുമായ പ്രവീണ്‍ ജോസാണ് വാളറ ഡപ്യൂട്ടി റേഞ്ച് ഓഫീസറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

കാറും ബൈക്കും കൂട്ടിയിടിച്ചു, കാറ് കത്തി; സംഭവം എറണാകുളത്ത്

'കരിക്കുവിറ്റയാള്‍ വനത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയാല്‍ പിഴ ഈടാക്കുകയാണ് വേണ്ടത്. അതല്ലാതെ കോടതിയില്‍ ഹാജരാക്കുന്ന രീതി ആവര്‍ത്തിക്കരുത്'. ഇതിനിയും ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് വനംവകുപ്പ് നേതാവിനെ മര്‍ദിക്കുമെന്നുമാണ് ഭീഷണി. മുമ്പ് താന്‍ ഫോറസ്റ്റ്  റേഞ്ച്  ഓഫീസറെ തല്ലിയിട്ടും വനംവകുപ്പിന് തന്നെ ഒന്നും ചെയ്ചാനായില്ലെന്നും  ഇനിയും തന്നെ കൊണ്ട് തല്ല് ആവർത്തിക്കാനിടയാക്കരുതെന്നും പ്രവീണ്‍ ജോസ് പറയുന്നു.  

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

ആഗസ്റ്റ് പതിനാലിനാണ് ദേശീയ പാതക്കരികിൽ കരിക്ക് വില്‍ക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാന്‍ കുഞ്ഞിനെ വനംവകുപ്പ് പിടികൂടുന്നത്. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാൻഡും ചെയ്തു. വനത്തില്‍ അതിക്രമിച്ച് കയറി പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ തള്ളിയെന്നായിരുന്നു ഇയാൾക്കെതിരായ കേസ്. ബീരാന‍് കുഞ്ഞിനെ പിടികൂടിയ വാളറ ഡപ്യൂട്ടി റെഞ്ച് ഓഫീസറെയാണ് സിപിഐ നേതാവ് പ്രവീണ്‍ ഭീഷണിപ്പെടുത്തിയത്. 

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വനത്തിനുള്ളില്‍ ദേശീയാ പാതക്കരികിലുള്ള വഴിയോര കച്ചവടം തടയുന്നതിന്‍റെ ഭാഗമാണ് അറസ്റ്റെന്ന് വനംവകുപ്പ് പ്രതികരിച്ചു. വനംവകുപ്പുദ്യോഗസ്ഥര്‍ പരാതി നല്‍കിയിട്ടില്ലെന്നും ലഭിച്ചാല്‍  അന്വേഷിക്കുമെന്നുമാണ് അടിമാലി പോലീസിന്‍റെ വിശദീകരണം. 

 

click me!