Asianet News MalayalamAsianet News Malayalam

നാടിനെ ഞെട്ടിച്ച് മൃതദേഹം, ജനലിൽ തുടലിട്ട് തൂക്കി മരിച്ചനിലയിൽ 23 കാരൻ; ശരീരമാകെ പൊള്ളൽ, കൊലപാതകമെന്ന് സംശയം

ചിന്നക്കനാലിൽ 301 കോളനി നിവാസി തരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്തു ആണ് മൃതദേഹം കണ്ടത്. ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്

23 year old mans burnt body found at idukki
Author
Chinnakanal, First Published Aug 19, 2022, 9:13 PM IST

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ 23 കാരൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി യുവാവ് തീ പൊള്ളലേറ്റ് മരിച്ച നിലയിലാണ് നാട്ടുകാർ കണ്ടത്. ചിന്നക്കനാലിൽ 301 കോളനി നിവാസി തരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്തു ആണ് മൃതദേഹം കണ്ടത്. ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകമാണോയെന്ന കാര്യത്തിലടക്കം സംശയമുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

'സമ്മേളന ദിവസം ഹർത്താൽ, അതും നിലവിലില്ലാത്ത കേസിന്‍റെ പേരിൽ'; ജനങ്ങൾ നേരിടുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി

അതേസമയം ഇടുക്കിയിൽ നിന്നുതന്നെ പുറത്തുവരുന്ന മറ്റൊരു വാർത്ത മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചെന്നതാണ്. അപകടത്തില്‍  ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളും തമിഴ്നാട് സ്വദേശിയാമെന്നാണ് സൂചന.  റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറിയാണ് ഇന്നലെ ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് റബ്ബര്‍ പാല്‍ നിറച്ച ക്യാനുകളുമായി വന്ന ലോറി  റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക്  പതിച്ചത്. തമിഴ് നാട് രജിസ്‌ട്രേഷനിലുള്ള  നാഷ്ണൽ പെർമിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ - ഈരാറ്റ്പേട്ട റൂട്ടിൽ പഞ്ചായത്ത്‌ പടിക്ക് സമീപം കൊടും  വളവിൽ മരുതും കല്ലേൽ വിജയന്റെ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്.  റബർ പാലുമായി ഗുജറാത്തിലേക്ക് പോവുകയായിരുന്നു ലോറി. താഴ്ച്ചയിലേക്ക് വീണ ലോറിയുടെ മുൻവശം പാറയിൽ ഇടിച്ച് നിന്നതിനെ തുടർന്ന് ക്യാബിൻ പൂർണ്ണമായും തകർന്ന് ഡ്രൈവറും സഹായിയും വാഹനത്തിൽ കുടുങ്ങിയ അവസ്ഥയായിരുന്നു. ഫയർ ഫോഴ്സ്, പൊലീസ്,ഈരാറ്റ്പേട്ടയിൽ നിന്ന് എത്തിയ നന്മകൂട്ടം,പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ട ശ്രമത്തെ തുടർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ക്യാബിൻ പൊളിച്ച് നീക്കിയാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.

കേരളത്തിൽ 3 നാൾ മഴ കനക്കും, 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം; ഒപ്പം ഇടിമിന്നൽ;ജാഗ്രത

Follow Us:
Download App:
  • android
  • ios