നെറ്റിയില്‍ അടിയേറ്റ പാട്, തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

Published : Aug 25, 2021, 09:22 AM IST
നെറ്റിയില്‍ അടിയേറ്റ പാട്, തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

Synopsis

നെറ്റിയിൽ മുറിവേറ്റ പാടുളളതിനാൽ കൊലപാതകമാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്. 

ഇടുക്കി: ഇടുക്കി ശാന്തൻപാറക്ക് സമീപം ചൂണ്ടലിൽ തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടന്മേട് കടശ്ശിക്കടവ് സ്വദേശി മണി ആണ് മരിച്ചത്.  മണിയുടെ നെറ്റിയിൽ കമ്പുകൊണ്ടുള്ള അടിയേറ്റ മുറിവുണ്ട്. കൊലപാതകണമാണെന്നാണ് പൊലീസിന്‍റെ നിഗമം. മണിക്കൊപ്പം താമസിച്ചിരുന്നയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു..

മണിയോടൊപ്പം താമസിച്ചിരുന്ന എട്ടാം മൈൽ പാമ്പുപാറ സ്വദേശി പ്രകാശാണ് കൊല നടത്തിയതെണെന്നാണ് പൊലീസിൻറ പ്രാഥമിക നിഗമനം. പത്തു ദിവസം മുമ്പാണ് ഇരുവരും ചൂണ്ടലിൽ കാളിയപ്പൻ എന്നയാളുടെ ഏലത്തോട്ടത്തിൽ മരച്ചില്ലകൾ വെട്ടാനെത്തിയത്. തോട്ടം ഉടമയുടെ ഒഴിഞ്ഞ വീട്ടിലായിരുന്നു മണിയും പ്രകാശും താമസിച്ചിരുന്നത്. രാവിലെ ഉടമ ഇവരെ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ മണി മരിച്ചു കിടക്കുന്നത് കണ്ടത്. 

നെറ്റിയിൽ മുറിവേറ്റ പാടുളളതിനാൽ കൊലപാതകമാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കേസിലെ പ്രതിയായ പ്രകാശിനും പരുക്കേറ്റതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാവിലെ ഇയാൾ സ്വദേശത്ത് അയൽവാസിയുടെ വീട്ടിലെത്തിയിരുന്നു. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും സയൻറിഫിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്