നാലരവയസുകാരിയെ ബലാത്സംഗം ചെയ്തു; യുവാവിന് 40 വർഷം തടവ്, പിഴ

Published : Apr 21, 2023, 01:11 PM IST
നാലരവയസുകാരിയെ  ബലാത്സംഗം ചെയ്തു; യുവാവിന് 40 വർഷം തടവ്, പിഴ

Synopsis

മിഠായി തരാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം പ്രതി ഒളിവില്‍ പോയി.

ഗോണ്ടിയ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് ോകടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ് ഷെൻഡെ എന്ന ഇരുപത്തിയെട്ടുവയസുകാരനെയാണ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 40 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്.

2018 നവംബറിൽ സലേകാസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  നാലര വയസ്സുള്ള പെൺകുട്ടിയെ  ആളില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് യുവാവ് പീഡിപ്പിച്ചത്. മിഠായി തരാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം പ്രതി ഒളിവിള പോയി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.

ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  മുകേഷ് ഷെൻഡെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് കണ്ടെത്തിയത്. ഒളിവിലായിരുന്ന പ്രതിയെ പിന്നീട് പോക്സോ കേസ് ചുമത്തി പൊലീസ്  അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് കേസ് കോടതിയിലേക്കെത്തി. പ്രതി കുറ്റം ചെയ്തെന്ന് പ്രോസിക്യൂഷൻ തെളിവ് സഹിതം വ്യക്തമാക്കിയതോടെയാണ് സെഷൻസ് ജഡ്ജി എ.ടി. വാങ്കഡെ മുകേഷ് ശിക്ഷ വിധിച്ചത്.

Read More :  'പൂട്ടിയിട്ട വീടിനുള്ളിൽ ദുർഗന്ധം, പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്നു'; സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയിൽ

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്