'പൂട്ടിയിട്ട വീടിനുള്ളിൽ ദുർഗന്ധം, പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്നു'; സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയിൽ

Published : Apr 21, 2023, 12:28 PM IST
'പൂട്ടിയിട്ട വീടിനുള്ളിൽ ദുർഗന്ധം, പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്നു'; സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയിൽ

Synopsis

ബുധനാഴ്ച സലീനയുടെ വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ജനൽ തുറന്നു നോക്കിയപ്പോൾ ആണ് മരണ വിവരം പുറത്തറിയുന്നത്.

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീടിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുളള സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തിക്ക് സമീപം അരുമന പുലിയൂർ ശാല സ്വദേശി സലീന(47)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച സലീനയുടെ വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ജനൽ തുറന്നു നോക്കിയപ്പോൾ ആണ് മരണ വിവരം പുറത്തറിയുന്നത്.

മുറിക്കുള്ളില്‍ ചലനമറ്റുകിടന്ന  സലീനയെ കണ്ടതോടെ നാട്ടുകാർ അരുമന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീടിന്‍റെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് മൃതദേഹം പുറത്തെത്തിച്ചത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് സലീന വെള്ളറട ആനപ്പാറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ചില കാരണങ്ങളാൽ ഇരുവരും പിരിയുകയും തുടർന്ന് സലീന അമ്മയുടെ വീട്ടിലായിരുന്നു താമസം. 

വിളവം കൊട് താലൂക്ക് ഓഫീസിന് മുന്നിൽ അപേക്ഷകൾ എഴുതി നൽകുന്നതും ഫോമുകൾ പൂരിപ്പിച്ചു നൽകുന്നതുമാണ് സലീനയുടെ ജോലി. കൊവിഡ് കാലത്ത് സർക്കാർ ഓഫീസുകൾ അടച്ചതോടെ സലീന ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചിരുന്നു. കുറച്ചുകാലം മുമ്പാണ് ഇവരുടെ അമ്മ മരണപ്പെടുന്നത്. അമ്മയുടെ മരണശേഷം സലീനയ്ക്ക് അയൽവാസികളുമായി അധികം സമ്പർക്കമില്ല. സലീനയുടെ മരണം ആത്മഹത്യ ആണോ എന്നും കൊലപതാകമടക്കമുള്ള സാധ്യതകള്‍ പരിശോധിച്ച് വരികായാണെന്നും അരുമന പൊലീസ് അറിയിച്ചു.

Read More : വന്ദേഭാരത് ട്രെയിൻ ഇടിച്ചുതെറിപ്പിച്ച പശു വന്നുവീണ് റെയിൽവേ പാളത്തിലിരുന്നയാൾ മരിച്ചു

അതേസമയം തിരുവനന്തപുരത്ത് ബാലരാമപുരത്തും ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71) യെയാണ് മകൻ ബിനുവിന്‍റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി.എസ്. ഭവനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അ. വ്യാഴാഴ്ച രാവിലെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയിൽ എത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് കുളിമുറിയിൽ തട്ടിവിളിക്കാൻ ശ്രമിക്കുമ്പോഴാണ് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്