കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കം; വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍

Published : Nov 26, 2022, 12:01 AM ISTUpdated : Nov 26, 2022, 12:38 AM IST
കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കം; വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍

Synopsis

ഗുരുതരമായി പൊള്ളലേറ്റ ലതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട കൊടുമൺ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.  അയൽവാസിയായ ലതയെയാണ് ഇയാൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ലതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസികളായ കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഷിബു ലതയെ ആക്രമിച്ചതെന്നു പൊലീസ് വിശദമാക്കി. 

നവംബര്‍ ആദ്യവാരം  മലപ്പുറം പാണ്ടിക്കാട്  ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി കൊല്ലപ്പെട്ടിരുന്നു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിൽസയിലാണ്.  ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്. കൊടുമണ്ണിൽ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന യുവാവും മരിച്ചിരുന്നു. മദ്യപിച്ചെത്തിയ ശേഷം പലവിളയിൽ ജോസ് എന്നയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നു. ഇയാളെ തടയുന്നതിനിടയിൽ ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു.

കഴിഞ്ഞ ദിവസം വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സ്വയം തീകൊളുത്തിയ ശേഷം, സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച ​ഗവേഷണ വിദ്യാർത്ഥി മരിച്ചിരുന്നു. ഔറം​ഗബാദിലെ ​ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ​ഗവേഷണ വിദ്യാർത്ഥിയായ ​ഗജാനൻ മുണ്ടേയാണ് സ്വയം തീകൊളുത്തി, സഹപാഠിയെ കെട്ടിപ്പിടിച്ചത്. സംഭവത്തിൽ ​ഗ‍ജാനൻ മുണ്ടേ മരിച്ചു. യുവതി 55 ശതമാനം പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

അസിസ്റ്റന്റ് പ്രൊഫസറെ കാണാൻ വേണ്ടി കോളേജിലെത്തിയതായിരുന്നു വിദ്യാർത്ഥിനി. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കൂടെ കയറി. കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം