300 കിലോ തേങ്ങ തട്ടിയെടുത്ത് ഒളിവില്‍ പോയ യുവാവ് 11  മാസത്തിന് ശേഷം അറസ്റ്റില്‍

By Web TeamFirst Published Nov 11, 2022, 9:02 AM IST
Highlights

ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തിൽ നിന്നും ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ചാണ് ഇയാള്‍ തേങ്ങ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷിനെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തിൽ നിന്നും ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ചാണ് ഇയാള്‍ തേങ്ങ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കേസ് ആയതിനേ തുടർന്ന് ഇയാള്‍ ഒളിവിലായിരുന്നു. 

വിലതകർച്ചയ്ക്കൊപ്പം സംഭരണം കൂടി പാളിയതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാനത്തെ തേങ്ങ കര്‍ഷകര്‍ നേരിടുന്നത്. കൂലി ചെലവ് പോലും കിട്ടാത്ത സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കുകയാണ്. കൊപ്ര വിറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അതിലും വെല്ലുവിളിയാണ്. കൊപ്ര സംഭരണത്തിനും കൃത്യമായ സംവിധാനം സംസ്ഥാനത്തില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. 

വീടിന് ദോഷം മാറാൻ സ്വർണക്കുരിശ് നിർമിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ഇരുപത്തി ഒന്ന് പവൻ സ്വർണം തട്ടിയെടുത്ത രണ്ട് സ്ത്രീകളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി, കൊല്ലം കലയപുരം സ്വദേശിനി സുമതി എന്നിവരാണ് പിടിയിലായത്. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കത്തിയും, വാക്കത്തിയും വീടുകൾ തോറും കയറി വില്പന നടത്തി ഉപജീവനം നടത്തിയിരുന്ന ദേവിയും, സുമതിയും കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു. 

ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്. വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു. 

click me!