Animal Sacrifice : ആടിനെ ബലി നൽകുന്നതിന് പകരം യുവാവിനെ വെട്ടിക്കൊന്നു, ക്ഷേത്രത്തിൽ ആൾക്കൂട്ടം നോക്കി നിൽക്കെ

Published : Jan 19, 2022, 10:38 AM ISTUpdated : Jan 19, 2022, 10:41 AM IST
Animal Sacrifice : ആടിനെ ബലി നൽകുന്നതിന് പകരം യുവാവിനെ വെട്ടിക്കൊന്നു, ക്ഷേത്രത്തിൽ ആൾക്കൂട്ടം നോക്കി നിൽക്കെ

Synopsis

താൻ മ​ദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതിയുടെ മൊഴി...

ഹൈദരാബാദ്: മകര സംക്രാന്തി ആഘോഷങ്ങളിൽ ആന്ധ്രാപ്രദേശിലെ (Andhra Pradesh ) പ്രധാന ആചാരമാണ് മൃ​ഗബലി (Animal Sacrifice). ആഘോഷത്തോടെ മൃ​ഗങ്ങളെ ബലി നൽകുന്ന ഈ ആചാരം എന്നാൽ കഴിഞ്ഞ ദിവസം വലിയ കോലാഹലങ്ങളാണ് ചിറ്റൂരിലെ മദനപ്പള്ളിയിൽ ഉണ്ടാക്കിയത്. ആടിനെ ബലി നൽകുന്നതിനിടെ ചടങ്ങ് നടത്തുന്നയാൾ യുവാവിന്റെ കഴുത്തിൽ വെട്ടിക്കൊല്ലുകയായിരുന്നു (Murder).

സലപതിയെന്നയാളാണ് സുരേഷ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് സലപതിയെ അറസ്റ്റ് ചെയ്തു. താൻ മ​ദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. മദനപ്പള്ളിയിലെ ക്ഷേത്രത്തിൽ നൂറ് കണക്കിന് പേ‍ർ നോക്കി നിൽക്കെയാണ് സലപതി, ബലിക്കല്ലിൽ കയറി ആടിനെ പിടിച്ച് നിൽക്കുകയായിരുന്ന സുരേഷിന്റെ കഴുത്തിന് ആഞ്ഞ് വെട്ടിയത്.

വെട്ടേറ്റ് പിടഞ്ഞ് താഴെ വീണ സുരേഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടൻ ക്ഷേത്രത്തിലെത്തിയ മദനപ്പള്ളി റൂറൽ പൊലീസ് സലപതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലിയുടെ മറവിൽ സലപതി മനപ്പൂ‍ർവ്വം സുരേഷിനെ വെട്ടിയതാണെന്ന് നാട്ടുകാരിൽ ഒരു വിഭാ​ഗം ആരോപിക്കുന്നുണ്ട്. ഇരുവരും തമ്മിൽ വാക്കുത‍ർക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ തുട‍ർച്ചയായാണ് കൊലപാതകമെന്നുമാണ് ഇവരുടെ ആരോപണം. 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ