ചിക്കന്‍ ഫ്രൈ പാകം ചെയ്ത് നല്‍കിയില്ല; യുവാവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി

Published : Aug 25, 2021, 02:21 PM IST
ചിക്കന്‍ ഫ്രൈ പാകം ചെയ്ത് നല്‍കിയില്ല; യുവാവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി

Synopsis

ഓഗസ്റ്റ് 18നാണ് സംഭവം. മുബാറക് പാഷ ഭാര്യയോട് ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട് പുറത്തുപോയി. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ചിക്കന്‍ഫ്രൈ ഉണ്ടാക്കിയിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കായി.  

ബെംഗളൂരു: ചിക്കന്‍ഫ്രൈ പാചകം ചെയ്ത് നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. ഷിറിന്‍ ബാനു എന്ന യുവതിയാണ് മരിച്ചത്. സംഭവത്തില്‍ മുബാറക് പാഷ എന്ന 30കാരന്‍ അറസ്റ്റിലായി. ഓഗസ്റ്റ് 18നാണ് സംഭവം. മുബാറക് പാഷ ഭാര്യയോട് ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട് പുറത്തുപോയി. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ചിക്കന്‍ഫ്രൈ ഉണ്ടാക്കിയിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കായി. കൈയില്‍ കിട്ടിയ മരവടി ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി.

ഈ സമയം കുട്ടികള്‍ ഉറങ്ങുകയായിരുന്നു. മകളെ കാണാതായതോടെ ഷിറിന്‍ ബാനുവിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം കുറ്റം നിഷേധിച്ചു. എന്നാല്‍, തിങ്കളാഴ്ച സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റം സമ്മതിച്ച് കീഴടങ്ങി. മൃതദേഹം ചാക്കില്‍ കെട്ടി ചിക്കനബര തടാകത്തില്‍ ഉപേക്ഷിച്ചെന്നാണ് ഇയാള്‍ പറഞ്ഞത്. പൊലീസ് മൃതദേഹം തെരഞ്ഞെങ്കിലും കിട്ടിയില്ല. കിടക്ക നിര്‍മ്മാണ തൊഴിലാളിയായ മുബാറക് സ്ഥിരമായി മര്‍ദ്ദിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്