മണ്ണാർക്കാട് 16 കാരിയെ കൊല്ലാൻ ശ്രമിച്ച കേസ്; പിന്നിൽ പ്രണയത്തെ ചൊല്ലിയുള്ള കലഹമെന്ന് പൊലീസ്

Published : Aug 25, 2021, 12:56 PM ISTUpdated : Aug 25, 2021, 01:01 PM IST
മണ്ണാർക്കാട്  16 കാരിയെ കൊല്ലാൻ  ശ്രമിച്ച കേസ്; പിന്നിൽ  പ്രണയത്തെ ചൊല്ലിയുള്ള  കലഹമെന്ന് പൊലീസ്

Synopsis

അറിയിച്ചു. പ്രതിയും പെൺകുട്ടിയുമായി ഒരു കൊല്ലക്കാലത്തിലേറെയായി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെൺകുട്ടിയുടെ ബന്ധുക്കൾ താക്കീത് ചെയ്തെങ്കില്‍ ഇരുവരും രഹസ്യമായി ബന്ധം തുടർന്നെന്നും പൊലീസ് പറഞ്ഞു.

പാലക്കാട്: പാലക്കാട് തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ പ്രണയകലഹമെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി. പെൺകുട്ടിയുമായി പ്രതി ജംഷീർ അടുപ്പത്തിലായിരുന്നു. ലൈംഗികാതിക്രമം ഉണ്ടായോ എന്ന് പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. പ്രതിയും പെൺകുട്ടിയുമായി ഒരു കൊല്ലക്കാലത്തിലേറെയായി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് കണ്ടെത്തിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും താക്കീത് ചെയ്തിരുന്നു. എന്നാൽ ഇരുവരും രഹസ്യമായി ബന്ധം തുടർന്നെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് പ്രതി ജംഷീർ പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. 16 കാരിയുടെ വായിൽ തുണി തിരുകി, കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കുകയായിരുന്നു. ശബ്ദം കേട്ട് മുത്തശ്ശി എത്തിയത് കൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടത്. മുത്തശ്ശിയെ ചവിട്ടി വീഴിത്തി വീട്ടിൽ നിന്നിറങ്ങിയോടിയ ജംഷീറിനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയ കൊല്ലുക തന്നെയായിരുന്നു ലക്ഷ്യമെന്നും പ്രതി കുറ്റം സമ്മതിച്ചുവെന്നും മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ചു കയറൽ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്