
മുംബൈ: ഭാര്യയുടെ കൊലപ്പെടുത്തിയതിന് 40 കാരനെയും സഹായിയെയും അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ്. ഞായറാഴ്ച രാത്രി ചെമ്പൂരിലെ എംജി റോഡ് ഏരിയയില്‍ വച്ചാണ് ദീപാലി എന്ന സ്ത്രീയെ സതീഷ് സാവ്‌ലെയും കൂട്ടാളി സ്വപ്‌നിൽ പവാറും കൊലപ്പെടുത്തിയത്. തിലക്‌നഗർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സാവ്‌ലെയും പവാറും ബ്യൂട്ടീഷ്യനായ ദീപാലിയെ വഴിയില്‍ വച്ച് നടന്ന തര്‍ക്കത്തിന് പിന്നാലെ കുത്തുകയായിരുന്നു. ഒരു കൂട്ടം നാട്ടുകാര്‍ക്കിടയിലാണ് സംഭവം. ദീപാലി മരിച്ചെന്ന് മനസിലാക്കിയ സാവ്‌ലെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിച്ചു. ഇയാളെ പിന്തുടര്‍ന്ന് നാട്ടുകാര്‍ ഓടി. ഒടുവില്‍ നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസ് പട്രോളിംഗ് വാനിനുള്ളിലേക്ക് ഇയാള്‍ ഓടികയറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസിനോട് കുറ്റം ഏറ്റു പറഞ്ഞു. .
അതേ സമയം ഭര്‍ത്താവിന്‍റെ ഗാര്‍ഹിക പീഡനം സഹിക്കാതെ അമ്മയ്‌ക്കൊപ്പം ചെമ്പൂരിൽ താമസിക്കുകയായിരുന്നു ദീപാലി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ സന്ദീപ് പവാർ പിടിഐയോട് പറഞ്ഞത്. സാവ്‌ലെയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്യുകയും കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സിദ്ധു മൂസെവാലയെ കൊല്ലാനുപയോഗിച്ചത് എകെ 47, മൂന്ന് പേർ അറസ്റ്റിലെന്ന് ദില്ലി പൊലീസ്
ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭാര്യ ഒളിവില്‍
വിജയവാഡ: തന്റെ ഭര്‍ത്താവുമായി (Husband) ബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ (Wife) തലയ്ക്കടിച്ച് കൊലപ്പെടുത്തി(Murdered). ആന്ധ്രപ്രദേശിലെ കൃഷ്ണലങ്കയിലെ റാണിഗിരിയിലാണ് സംഭവം. പ്രതിയായ യുവതി ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അരിപൊടിക്കാന്‍ ഉപയോഗിച്ച വടികൊണ്ടാണ് യുവതി അടിയേറ്റ് മരിച്ചത്. അയല്‍ക്കാരാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പൊലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലക്ക് പിന്നില്‍ മറ്റൊരു യുവതിയാണെന്ന് പൊലീസിന് സംശയമായത്.
യുവതി കൊല്ലപ്പെട്ട സമയത്തിനുള്ളില്‍ യുവതിയുടെ വീട്ടില്‍ സ്ത്രീ പോകുന്നതും വരുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തം. പ്രതിയായ സ്ത്രീയുടെ ഭര്‍ത്താവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതാകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.