ദില്ലി പൊലീസ് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ഷൂട്ടർമാരാണ്. അവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
ദില്ലി: പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ദില്ലി പൊലീസ് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ഷൂട്ടർമാരാണ്. അവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് ദില്ലി പൊലീസിന്റെ കണ്ടെത്തൽ. ഗ്രനേഡുകൾ, തോക്കുകൾ, പിസ്റ്റളുകൾ, റൈഫിലുകൾ എന്നിവയും അറസ്റ്റിലായവരിൽ നിന്നും കണ്ടെടുത്തു.
സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍: അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ്
കഴിഞ്ഞ മെയ് 29 നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എഎപി സർക്കാർ മനപൂർവ്വം സുരക്ഷ പിൻവലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
'എന്തിന് പിൻവലിച്ചു? 424 പേരുടെയും സുരക്ഷ പുനസ്ഥാപിക്കൂ'; പഞ്ചാബ് ആംആദ്മി സർക്കാരിനോട് കോടതി
