'കാമുകിയെ സ്വന്തമാക്കാന്‍ കാക്കിയിട്ടു'; യുപി പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ യുവാവ് ദില്ലിയില്‍ അറസ്റ്റില്‍

By Web TeamFirst Published Jul 25, 2021, 12:39 PM IST
Highlights

പൊലീസ്  യുവാവിന്‍റെ മുറി പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാളുടെ റൂമില്‍ നിന്നും യുപി പൊലീസിന്‍റെ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു യൂണിഫോമും കണ്ടെത്തി. 

ദില്ലി: കാമുകിയെ സ്വന്തമാക്കാനായി പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമിട്ട് നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ദ്വക്ര പ്രദേശത്തെ ഒരു ഹോട്ടലില്‍ വച്ചാണ് ഉത്തര്‍ പ്രദേശിലെ മഥുര സ്വദേശിയായ അജയ് എന്ന 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയിലുള്ള കാമുകിയെ കാണാനെത്തിയതായിരുന്നു യുവാവ്.

കാമുകിയോട് താന്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ സബ് ഇന്‍സ്പെക്ടറാണെന്നായിരുന്നു യുവാവ് പറഞ്ഞത്. പെണ്‍കുട്ടിയെ സ്വന്താമാക്കാനായാണ് പൊലീസ് വേഷത്തിലെത്തിയത്. എന്നാല്‍ ഹോട്ടലില്‍ മുറിയെടുക്കവേ ഹോട്ടല്‍ മാനേജര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിച്ചുകയായിരുന്നു. 

പൊലീസ്  യുവാവിന്‍റെ മുറി പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാളുടെ റൂമില്‍ നിന്നും യുപി പൊലീസിന്‍റെ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു യൂണിഫോമും കണ്ടെത്തി.  എന്നാല്‍ എന്നാണ് പരിശീലനം പൂര്‍ത്തിയായത്, ഏത് സ്റ്റേഷനിലാണ് പോസ്റ്റിംഗ് ലഭിച്ചത്, എത്രകാലമായി പൊലീസ് സേനയിലുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുവാവ് മറുപടി നല്‍കിയില്ല. 

തുടര്‍ന്ന് നടത്തിയ അന്വേൽണത്തില്‍ ഇയാള്‍ സഹാബാദ് മുഹമ്മദ്‌പൂർ പ്രദേശത്ത് ജലവിതരണം നടത്തുന്ന ആളാണെന്ന് പൊലീസ് കണ്ടെത്തി. യുവാവിനെതിരെ ദ്വാരക സൗത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!