ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത് ബന്ധു, ഭാര്യ വീഡിയോ പകര്‍ത്തി, പുറത്ത് പറയാതിരിക്കാന്‍ പ്രതിജ്ഞ; അറസ്റ്റ്

Published : Mar 18, 2023, 01:39 PM IST
ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത് ബന്ധു, ഭാര്യ വീഡിയോ പകര്‍ത്തി, പുറത്ത് പറയാതിരിക്കാന്‍ പ്രതിജ്ഞ; അറസ്റ്റ്

Synopsis

പദ്മയുടെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവ് തന്നെ ആക്രമിച്ചു. ഗര്‍ഭിണിയാണ്, വെറുതെ വിടണമെന്ന് പറഞ്ഞെങ്കിലും തന്നെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഭുവനേശ്വര്‍: ഗര്‍ഭിണിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവും ഭാര്യയും പൊലീസ് പിടിയില്‍യ 
ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലാണ് സംഭവം. അയല്‍വാസിയും ഭാര്യയുടെ ബന്ധുവുമായ യുവതിയെ ആണ് യുവാവ് ബലാത്സംഹം ചെയ്തത്. ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു പീഡനം. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെല്ലാം ഇയാളുടെ ഭാര്യ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

ഒഡീഷയിലെ   ജഗനാത്പുർ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്. ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി പോകാന്‍ സഹായം തേടിയാണ് യുവതി ഫെബ്രുവരി 28ന്  തന്റെ ബന്ധുവായ പദ്മ രുഞ്ജികറിന്‍റെ വീട്ടിലെത്തിയത്. ആശ വര്‍ക്കറായ പദ്മ തന്നെ സഹായിക്കുമെന്ന് കരുതിയാണ് അവിടേക്ക് വന്നതെന്ന് യുവതി പറയുന്നു. എന്നാല്‍ പദ്മയുടെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവ് തന്നെ ആക്രമിച്ചു. ഗര്‍ഭിണിയാണ്, വെറുതെ വിടണമെന്ന് പറഞ്ഞെങ്കിലും തന്നെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കരഞ്ഞ് പറഞ്ഞിട്ടും ബന്ധുവിന്‍റെ ഭര്‍ത്താവ് തന്നെ വെറുതെ വിട്ടില്ല. ഈ സമയത്ത് സഹായിക്കുന്നതിന് പകരം പദ്മ ഭര്‍ത്താവ് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നുവെന്നു യുവതി പറയുന്നു.  പീഡനത്തിന് ശേഷം ആരോഗ്യവസ്ഥ മോശമായ തന്നെ സമീപത്തെ ക്ഷേത്രത്തില്‌ കൊണ്ടുപോയി. ഈ വിവരം പുറത്ത് പറയരുതെന്ന് ക്ഷേത്ര മുറ്റത്തുവച്ച് സത്യം ചെയ്യിച്ചു. പരാതി കൊടുത്താല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടി കാരണം ആദ്യം പരാതി പറഞ്ഞില്ല. എന്നാല്‍ ബലാത്സംഗ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു.

വീഡിയോ പുറത്തു വന്നതോടെ ഭയന്ന യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസും പറഞ്ഞു. ബലാത്സംഗ  വിഡിയോ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പദ്മയെയും ഭര്‍ത്താവിനെയും  അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More : 'എന്തോ പ്രശ്നമുണ്ട്', മകന്‍റെ ഫോണ്‍, വീട്ടിലെത്തിയ സുഹൃത്ത് ഞെട്ടി; ഭാര്യയെ കൊന്ന് ജീവനൊടുക്കി 65 കാരൻ 

Read More : വിവാഹം കഴിക്കാമെന്ന് ഉറപ്പ്, പിന്നെ കാലുമാറ്റം: കൊല്ലത്ത് 17 കാരിയുടെ ആത്മഹത്യയിൽ സുഹൃത്ത് പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി