തര്‍ക്കത്തിനിടെ യുവാവ് സ്വയം വെടിയുതിര്‍ത്തു; തല തുളച്ച് കയറിയ വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു

Published : May 24, 2020, 01:05 PM IST
തര്‍ക്കത്തിനിടെ യുവാവ് സ്വയം വെടിയുതിര്‍ത്തു; തല തുളച്ച് കയറിയ വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു

Synopsis

ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുപോവകെയാണ് സംഭവം നടന്നത്.  

ദില്ലി: ഭാര്യയുമായുള്ള  വാക്കുതര്‍ക്കത്തിനിടെ ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ നിന്നും യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്‍റെ തല തുളച്ച് കയറിയ വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു.

ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുപോവകെയാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ 34 കാരനായ യുവാവിനെയും ഭാര്യയെയും ദില്ലിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവാവ് അത്യാസന്ന നിലയിലാണ്. ഭാര്യ അപകടാവസ്ഥ തരണം ചെയ്തു. ഭര്‍ത്താവിന് ജോലിയുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിയുതിര്‍ക്കുന്നതിലേക്ക് എത്തിയത്. ഇക്കാര്യം ഭാര്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  വെടിയേറ്റ് ബുള്ളറ്റ് യുവാവിന്‍റെ ചെവിയിലൂടെ തുളച്ചുകയറി മറുവശത്തുകൂടി പുറത്തിറങ്ങി ഭാര്യയുടെ കഴുത്തില്‍ തറയ്ക്കുകയായിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പോക്കറ്റിൽ കഞ്ചാവുമായി 'ഫുഡി ഷെഫും'കൂട്ടാളിയും, കൊച്ചിയിൽ ഇൻഫ്ലുവൻസറും മോഡലുമായ മുഹമ്മദ് ആദിലും സുഹൃത്തും പിടിയിൽ
ബസിനുള്ളിൽ വച്ച് ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്, അവസാന സ്റ്റോപ്പിന് മുൻപ് കത്തിയമർന്ന് ബസ്, 6 പേർ കൊല്ലപ്പെട്ടു