
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ചോദ്യംചെയ്യൽ തുടരുകയാണ്.
തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ അക്രമം; രണ്ടു പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30) കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറു മണിക്ക് മംഗലപുരം മുല്ലശേരിയിലാണ് അക്രമം നടന്നത്. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലുള്ളത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഷെഹിൻ അക്രമം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam