
മുംബൈ: കൊവിഡ് പരിശോധനയ്ക്ക് (Covid Test) മൂക്കിൽ നിന്ന് സ്രവം (Swab) എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുത്ത ലാബ് ടെക്നീഷ്യന് (Lab Technician) കോടതി വിധിച്ചത് 10 വർഷം തടവ് ശിക്ഷ. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗത്തുനിന്ന് വേണം സ്രവം എടുക്കാനെന്ന് പറഞ്ഞ് യുവതി തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ കൃത്യം ചെയ്തത്. യുവതിയുടെ പരാതിയിൽ 2020 ജൂലെെ 30 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പേരിൽ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് യുവതി ലാബിലെത്തിയത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം എടുക്കുന്നത് തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ ആണ്. എന്നാൽ ഇവിടെ യുവതിക്ക് പോസിറ്റീവ് ആണെന്നും കൂടുതൽ പരിശോധനകൾക്കായി സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുക്കണമെന്നും ലാബ് ടെക്നീഷ്യൻ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സ്ത്രീ സംഭവം തന്റെ സഹോദരനെ അറിയിച്ചു. സഹോദരൻ ഒരു ഡോക്ടറോട് സംസാരിച്ചതോടെയാണ് ലാബ് ടെക്നീഷ്യന്റെ കള്ളം വെളിച്ചത്തായത്. അത്തരമൊരു കൊവിഡ് പരിശോധന നിലവിലൽ നടത്തുന്നില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇതോടെ യുവതി ലാബ് ടെക്നീഷ്യനെതിരെ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് 2020 ജൂലൈ 30 ന് ഇയാളെ അറസ്റ്റ് ചെയ്തു. 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ 10 വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. പീഡനക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam