പെൺകുട്ടി പിറക്കുമെന്ന് സംശയം; ​ഗർഭിണിയെ കൊന്ന് കഷണങ്ങളാക്കി മെഷിനിൽ അരച്ചെടുത്ത് കത്തിച്ചു

By Web TeamFirst Published Jan 16, 2020, 1:16 PM IST
Highlights

ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഏക ദൃക്സാക്ഷിയായ ദമ്പതികളുടെ മൂത്ത മകൾ ഊർമിളയുടെ വീട്ടിലെത്തി അന്നേദിവസം നടന്ന സംഭവത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. 

ലക്നൗ: ഉത്തർപ്രദേശിലെ റായ് ബറേലിയിൽ ​ഗർഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 27കാരിയായ ഊർമിളയെ കൊന്ന കേസിൽ ‌രവീന്ദ്ര കുമാർ (35) ആണ് അറസ്റ്റിലായത്. വീണ്ടും പെൺകുട്ടി ജനിക്കുമോ എന്ന സംശയമാണ് ഭാര്യയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.

ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഏക ദൃക്സാക്ഷിയായ ദമ്പതികളുടെ മൂത്ത മകൾ ഊർമിളയുടെ വീട്ടിലെത്തി അന്നേദിവസം നടന്ന സംഭവത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് പത്താം തീയതി ഊർമിളയുടെ സഹോദരിയും പിതാവും ചേർന്ന് സ്റ്റേഷനിലെത്തി രവീന്ദ്ര കുമാറിനെതിരെ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ രവീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്നും പിടികൂടിയ ചാരം ബിഎൻഎ പരിശോധനയ്ക്കായി ലക്നൗവിലുള്ള ഫൊറൻസിസ് സയൻസ് ലാബിലേക്ക് അയച്ചതായി ദീഹ് സർക്കിൾ ഓഫീസർ വിനീത് സിം​ഗ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ‌ പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് അറിയിച്ചു. വളരെ മൃ​ഗീയമായാണ് ഊർമിളയെ പ്രതി കൊലപ്പെടുത്തിയത്. കുടുംബത്തിൽ ആൺക്കുഞ്ഞ് പിറക്കണമെന്നായിരുന്നു രവീന്ദ്രയുടെ ആ​ഗ്ര​ഹം. എന്നാൽ, ഭാര്യ അടുത്തതും പെൺകുഞ്ഞിന് തന്നെയാണ് ജന്മം നൽകാൻ പോകുന്നതെന്ന് സംശയിച്ച രവീന്ദർ, ഊർമിളയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി രവീന്ദർ, ഊർമിളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി തൊട്ടടുത്തുള്ള ഫ്ലോർ മില്ലിലെ മെഷീനിൽ അരച്ചെടുത്തു. അതിനുശേഷം ആളൊഴിഞ്ഞ പറമ്പിലെത്തി മൃതദേഹം കത്തിക്കുകയും ചാരം ബാ​ഗിലാക്കി വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം ഊർമിളയെ കാണാനില്ലെന്ന് കാണിച്ച് പ്രതി പൊലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. രവീന്ദറിന്റെ പിതാവിനും സഹോദരങ്ങൾക്കും ഊർമിളയുടെ കൊലപാതകത്തിൽ പങ്കുണ്ട്. ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറഞ്ഞു. 2011ലാണ് രവീന്ദറും ഊർമ്മിളയും വിവാഹിതരാകുന്നത്. ഇരുവർക്കും ഏഴും പതിനൊന്നും വയസ്സുള്ള രണ്ടുപെൺമക്കളുണ്ട്. 

  
  
  


 

click me!