
ബെംഗലൂരു : സിനിമ പ്രവര്‍ത്തകയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ബലാത്സംഗം ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശിയായ വ്യവസായിക്കായി ബെംഗലൂരു പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കബ്ബൺ പാർക്ക് പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
ഇര നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്, പ്രതിയായ ബിസിനസുകാരനുമായി വർഷങ്ങളായി പരിചയമുണ്ടെന്ന് ഇര നൽകിയ പരാതിയിൽ പറയുന്നു. ആഗസ്റ്റ് ആറിന് ഒരു ഹോട്ടലിൽ വെച്ചാണ് പരാതിക്കാരി പ്രതിയെ കണ്ടത്. താന്‍ വികസിപ്പിച്ച ഒരു അപ്ലിക്കേഷനുമായി സംസാരിക്കാനാണ് പെണ്‍കുട്ടി ഇയാളെ കണ്ടത്.
തന്‍റെ പുതിയ സംരംഭത്തിൽ നിക്ഷേപം നടത്താൻ പ്രതിയായ തമിഴ്‌നാട്ടിലെ ബിസിനസുകാരനെ സമീപിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ഹോട്ടൽ മുറിയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ, സാഹചര്യം മുതലെടുത്ത് അയാൾ ബലാത്സംഗം ചെയ്യുകയാണെന്ന് യുവതി പറയുന്നു.
സംഭവത്തോടെ താന്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നാണ് സ്ത്രീ പറയുന്നു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ഓഗസ്റ്റ് 10 ന് ഇവര്‍ പോലീസിൽ പരാതി നൽകിയത്. പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ പോലീസ് സംഘം തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഗൌരവമായ അന്വേഷണം നടത്തുമെന്നാണ് സെൻട്രൽ ഡിവിഷൻ ഡിസിപി ആർ.ശ്രീനിവാസ് ഗൗഡ പറയുന്നത്.
കാറില്‍ 132 കിലോ കഞ്ചാവ്, ഒളിപ്പിച്ചത് 6 കെട്ടുകളാക്കി; വഴിക്കടവില്‍ അഞ്ചംഗ സംഘത്തെ എക്സൈസ് പൊക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam