
ഫഗ്വാര: തടി അറക്കുന്ന ഈർച്ചവാൾ മെഷീനിലേക്ക് കാലുതെന്നി വീണ വൃദ്ധന്റെ കഴുത്തറ്റു. പഞ്ചാബിലെ ഫഗ്വാര പ്രദേശത്ത് തടിമില്ലിൽ ജോലി ചെയ്തിരുന്ന അജിത് സിംഗ് എന്ന അറുപത്തഞ്ചുകാരനാണ് ദാരുണാന്ത്യത്തിന് ഇരയായത്. തടി അറക്കാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡിന് മുകളിലേക്കാണ് അജിത് സിംഗ് വീണത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി അജിത് സിംഗ് ഇവിടത്തെ ജീവനക്കാരനായിരുന്നു എന്ന് മകൻ പർവീന്ദർ സിംഗ് പറഞ്ഞു. മെഷീൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അജിത് സിംഗ് ഇതിലേക്ക് വീണതെന്ന് സിറ്റി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് കൻവാർ വ്യക്തമാക്കി. അജിത് സിംഗിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിവിൽ ഹോസ്പിറ്റലിലേക്ക് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam