
കാസര്‍കോട്: രണ്ടിടങ്ങിൽ മയക്കുമരുന്ന് വേട്ട. നീലേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും പിടികൂടി. നീര്‍ച്ചാലില്‍ നിന്ന് ബ്രൗണ‍് ഷുഗറാണ് പിടിച്ചെടുത്തത്. നാല് കണ്ണൂർ സ്വദേശികള്‍ അറസ്റ്റിലായി. നീലേശ്വരം പള്ളിക്കര റെയില‍് ഗേറ്റിനടുത്ത് വച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന മയക്ക് മരുന്ന് പിടികൂടിയത്.
25 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാടായി സ്വദേശി എ. നിഷാം, എടക്കാട് സ്വദേശി മുഹമ്മദ് ത്വാഹ എന്നിവരാണ് അറസ്റ്റിലായത്. ത്വാഹ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. നിഷാം നിരവധി തവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാവുന്നത് ആദ്യം. നീര്‍ച്ചാല്‍ കന്യാപ്പാടിയില്‍ നിന്ന് 10.51 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എക്സൈസ് സംഘമാണ് പിടികൂടിയത്.
കണ്ണൂര്‍ ചിറക്കല്‍ കാട്ടപ്പള്ളി സ്വദേശി റഹീം, മറക്കല്‍ ചിറയിലെ ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയില്‍ എക്സൈസ് നടത്തുന്ന ആദ്യ ബ്രൗണ്‍ഷുഗര്‍ വേട്ടയാണിത്. ഉത്സവം പ്രമാണിച്ച് കൂടുതല്‍ മയക്കുമരുന്ന് എത്താന്‍ സാധ്യത കണക്കിലെടുത്ത് എക്സൈസ് പ്രത്യേക പരിശോധന തുടങ്ങിയിരുന്നു. ഇതിനിടിയിലാണ് കടത്തുകാര്‍ പിടിയിലായത്.
Read more: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു, നാളെ 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
പാലക്കാട്: രാജസ്ഥാൻ സ്വദേശി പാലക്കാട് അറസ്റ്റിലായി. എഴര ലക്ഷത്തിലേറെ വിലമതിക്കുന്ന ഒപിയമ്മുമായി ആർ പി എഫും എക്‌സൈസ് സർക്കിലും സംയുക്തമായാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം ഒപിയമ്മുമായാണ് (karup) ഇവരെ പിടികൂടിയത്. രാജസ്ഥാൻ സ്വദേശി നാരു റാം ( 24 )പിടിയിലായത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ൽ വന്നു ചേർന്ന ഹിസാർ എക്സ്പ്രസിൽ പരിശോധിക്കവേ ട്രെയിനിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ് ഫോമിൽ വച്ചു പിടിക്കുക ആയിരുന്നു.
രാജസ്ഥാൻ നിലെ ജോദ്പൂർ നിന്നും കറുപ് വാങ്ങി കോയമ്പത്തൂരിലേക്ക് കടത്താൻ തയ്യാർ എടുക്കുന്നതിനിടെ പിടിയിൽ ആവുകയായിരുന്നു. പ്രതി സമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ടോ എന്നും, മറ്റു സ്ഥലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ട് ഉണ്ടോ എന്നും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേസ്റ്റേഷനുകളിലും , ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് ആർ പി എഫ് കമാൻഡന്‍റ് ജെതിൻ ബി രാജ് അറിയിച്ചു. പരിശോധനയിൽ ആർ പി എഫ് സി ഐ കേശവദാസ് എൻ , എക്സൈസ് സി ഐ പി കെ സതീഷ്, ആർ പി എഫ് എസ് ഐ മാരായ ദീപക് എ പി , അജിത് അശോക്, എ എസ് ഐ സജു കെ, എസ് എം രവി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ സയ്യിദ് മുഹമ്മദ് , ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ അശോക് എൻ , എക്സൈസ് പ്രൈവറ്റീവ് ഓഫീസർ ശ്യാംജി, സി ഇ ഒഹരിദാസ് കെ, രാജീവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
എസ്എഫ്ഐ നിരോധിക്കണമെന്ന് പാർലമെന്‍റിൽ ഹൈബി ഈഡൻ; മറുപടിയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു!
പ്രതീകാത്മക ചിത്രം