നൂൽപപ്പുഴയിലെ കൊലപാതകം, സംസ്കരിച്ചത് ഗോത്രാചാരങ്ങൾ പോലുമില്ലാതെ, ഭർത്താവ് അറസ്റ്റിൽ

Published : Aug 06, 2022, 12:02 AM IST
നൂൽപപ്പുഴയിലെ കൊലപാതകം, സംസ്കരിച്ചത് ഗോത്രാചാരങ്ങൾ പോലുമില്ലാതെ,  ഭർത്താവ് അറസ്റ്റിൽ

Synopsis

 വയനാട് നൂൽപ്പുഴ കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകം. എഴുപതുകാരിയായ ചിക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. 

നൂൽപ്പുഴ:  വയനാട് നൂൽപ്പുഴ കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകം. എഴുപതുകാരിയായ ചിക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു. സംഭവത്തിൽ ചിക്കിയുടെ ഭർത്താവ് ഗോപിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.

ഒരു മാസം മുൻപാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിക്കി മരിക്കുന്നത്. ഗോത്രാചാരങ്ങൾ ഒന്നുമില്ലാതെ മൃതദേഹം സംസ്ക്കരിച്ചു. പിന്നീട് സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കേസെടുത്ത ബത്തേരി പോലീസ് കൊലപാതകമാണന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തി. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ ഇന്ന് മൃതദേഹം പുറത്തെടുത്തു. 

ഫോറൻസിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. ചിക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് ഗോപിയെ ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ചിക്കിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപിച്ചുണ്ടായ വാക്ക്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് അടിയ്ക്കാൻ ഉപയോഗിച്ച ആയുധം ഇനി കണ്ടെത്തണം. ഇതിനായി പ്രതിയെ നാളെ തെളിവെടുപ്പിന് കൊണ്ടുപോകും.

Read more: ആനയും കടുവയുമുള്ള കാട്ടിലൂടെ മൃതദേഹവുമായി നടന്നത് രണ്ടുകിലോമീറ്റർ, വെട്ടത്തൂർ ആദിവാസി കോളനിക്ക് വഴി വേണം

കുഴിയെടുത്ത് മൂടിയത് നവജാത ശിശുവിനെ,  ജീവോനോടെ 

അഹമ്മദാബാദ്: ഗുജറാത്തിലെ സബർകന്തയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു. പാടത്ത് പണിക്കെത്തിയവർ മണ്ണിലെ ഇളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ജീവനുള്ള കുഞ്ഞാണെന്ന് മനസിലായത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നലെ രാവിലെ ഒമ്പതരയോടെ പാടത്തെത്തിയ ഹിതേന്ദ്ര സിൻഹയെന്ന കർഷകനാണ് മണ്ണിലെ ഇളക്കം ശ്രദ്ധിച്ചത്. കമ്പ് കൊണ്ട് മണ്ണ് നീക്കി നോക്കിയപ്പോൾ കുഞ്ഞ് പാദങ്ങൾ കണ്ടു. തൊട്ടടുത്ത് ജോലിചെയ്യുന്നുണ്ടായിരുന്നു ഗുജറാത്ത് ഇലക്ടിസിറ്റി ബോർഡിലെ ജീവനക്കാരെ വിളിച്ച് വരുത്തി മണ്ണ് മാറ്റി ആ പെൺകുഞ്ഞിനെ പുറത്തെടുത്തു

Read more: ട്യൂഷന് പോയ 16കാരൻ, വീട് വിട്ടിറങ്ങിയ 13-കാരൻ വാളയാറിൽ രാത്രിയിൽ തുടരെ എത്തിയത് രണ്ട് കുട്ടികൾ

ആഴമുള്ള കുഴിയായിരുന്നില്ല. കുഞ്ഞിനെ ജില്ലാ ആസ്ഥാനമായി ഹിമ്മത് നഗറിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.പെൺകുഞ്ഞായതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതക ശ്രമത്തിന് കേസെടുത്തു.

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്