ഒരാഴ്ചയ്ക്കുള്ളിൽ അടിച്ചുമാറ്റിയത് സ്കൂട്ടറും ബുള്ളറ്റും, ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് പിടിയിൽ

Published : Aug 24, 2026, 08:08 PM IST
bike theft

Synopsis

അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും ആലുവ എടത്തലയിലെ ഒരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയായ ഇരുചക്ര വാഹന മോഷ്ടാവ് പിടിയിലായി. പശ്ചിമ ബംഗാൾ ഡാർജിലിങ്ങ് സ്വദേശി നിരുപം സിംഗ് (28)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും ഒരു എൻഫീൽഡ് മോട്ടോർ സൈക്കിളും ഒരു സ്കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. മോഷണം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ ഉൾപ്പടെ വിശദമായി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും ആലുവ എടത്തലയിലെ ഒരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എംവി അരുൺദേവ്, എസ്ഐമാരായ മാർട്ടിൻ ജോസഫ്, കെ ടി അനിൽ, തുടങ്ങിയവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആൺകുഞ്ഞിന് വേണ്ടി രണ്ടാം വിവാഹം, മകൻ ജനിച്ച് 18ാം മാസം രണ്ടാം ഭാര്യയെ കൊന്ന് അഞ്ച് മക്കളുടെ അച്ഛനായ 30കാരൻ
ഭർത്താവിനെ കൊന്ന് കുടൽമാല പുറത്തെടുത്ത് ഭാര്യ, വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കരളും വൃക്കയും കാണാനില്ല; ടെറസിൽനിന്ന് ചാടിയ പ്രതി ചികിത്സയിൽ