13കാരിയെ പീഡിപ്പിച്ചെന്ന് കേസ്; മിമിക്രി കലാകാരൻ അറസ്റ്റിൽ

Published : Jul 11, 2022, 10:31 AM ISTUpdated : Jul 11, 2022, 10:34 AM IST
13കാരിയെ പീഡിപ്പിച്ചെന്ന് കേസ്; മിമിക്രി കലാകാരൻ അറസ്റ്റിൽ

Synopsis

മിമിക്രി പഠിപ്പിക്കാൻ എത്താറുള്ള പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ്  ഇൻസ്പെക്ടർ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരൻ അറസ്റ്റിൽ. അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരായാക്കിയത്. മിമിക്രി പഠിപ്പിക്കാൻ എത്താറുള്ള പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ്  ഇൻസ്പെക്ടർ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്.

ആത്മഹത്യാകുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര്; മഹിളാമോര്‍ച്ച നേതാവിന്‍റെ മരണത്തില്‍ ദുരൂഹത

പഠനത്തിൽ താൽപര്യമില്ലാതായതിനെ തുടർന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം  പറഞ്ഞത്. സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലിൽ റിമാന്റ് ചെയ്തു.

'ദിലീപിനെ രക്ഷിക്കാന്‍ ശ്രമം', ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയെന്ന് ബാലചന്ദ്രകുമാര്‍

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ